പാചക വാതക സിലിണ്ടര്‍ തരൂ, മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുംബസമേതം താമസിക്കാം; ഗംഭീര ഓഫര്‍

സിലിണ്ടര്‍ വിലയ്ക്ക് പുറമെ 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാത ഭക്ഷണവും സൗജന്യമായി നല്‍കും

Give me a cooking gas cylinder and I can stay with my family at a resort in Munnar; Great offer
ഫയല്‍ ചിത്രംfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :28 മാർച്ച് 2026, 10:45 pm IST

കൊച്ചി: ഒരു പാചകവാതക സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുംബസമേതം താമസിക്കാന്‍ അവസരം. ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ സാഗര്‍ ആണ് ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാര്‍ പീക്ക് പാരഡൈസ് റിസോര്‍ട്ടിലാണ് താമസിക്കാന്‍ അവസരം. സിലിണ്ടര്‍ വിലയ്ക്ക് പുറമെ 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാത ഭക്ഷണവും സൗജന്യമായി നല്‍കും.

സാഗര്‍ ഹോട്ടലുടമ എ പി സഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മൂന്നാര്‍ പീക്ക് പാരഡൈസ് റിസോര്‍ട്ട്. സിലിണ്ടര്‍ ക്ഷാമം നേരിട്ടപ്പോള്‍ ഒരാഴ്ച ഹോട്ടല്‍ അടച്ചിട്ടുവെന്നും വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫര്‍ പ്രഖ്യാപിച്ചതെന്നും എ പി സഫീര്‍ പറഞ്ഞു. വിറകിലാണ് ഇപ്പോള്‍ പാചകം. നേരത്തെ വിറകിന് കിലോയ്ക്ക് നാലുരൂപയായിരുന്നത് ഇപ്പോള്‍ 20 രൂപയായി.

News Now

Summary

Give me a cooking gas cylinder and I can stay with my family at a resort in Munnar; Great offer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates