സ്വർണക്കവർച്ച ആസൂത്രണക്കേസ്; സൂഫിയാന്റെ സഹോദരൻ ഇജാസ് പിടിയിൽ

സ്വർണക്കവർച്ച ആസൂത്രണക്കേസ്; സൂഫിയാന്റെ സഹോദരൻ ഇജാസ് പിടിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

കോഴിക്കോട്: സ്വർണക്കവർച്ച ആസൂത്രണ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ഇജാസ് (26) ആണ് പിടിയിലായത്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നൽകിയത് ഇജാസാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്. 

അറസ്റ്റിലായ ഇജാസ് തനിക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരാനായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇജാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ ചെർപ്പുളശ്ശേരി സ്വദേശികളായ ക്വട്ടേഷൻ സംഘത്തിൽ അറസ്റ്റിലായ എട്ട് പേരിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ചോദ്യം ചെയ്യൽ തുടരും. ഇവരെ തെളിവെടുപ്പിനായി സംഘർഷമുണ്ടായി എന്ന് പറയുന്ന ന്യൂമാൻ ജങ്ഷ്നിലും അപകടമുണ്ടായ രാമനാട്ടുകരയിലും എത്തിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now