
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

മലപ്പുറം: കരിപ്പൂരില് അഞ്ച് യാത്രക്കാരില് നിന്നായി മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്ണം പിടികൂടി. കമ്പ്യൂട്ടര് പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്ണമാണ് പിടിച്ചത്. 5 കിലോയോളം സ്വര്ണമാണ് കടത്തിക്കൊണ്ടുവന്നത്.
ഇന്നലെയും ഇന്ന് രാവിലെയും നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്ണം പിടികൂടിയത്. കമ്പ്യൂട്ടര് പ്രിന്ററിനുള്ളില് മലപ്പുറം ആതവനാട് സ്വദേശി അബ്ദുള് ആഷിഖാണ് സ്വര്ണം കടത്തിയത്. ഇയാളില് നിന്നും 995 ഗ്രാം സ്വര്ണം കസ്റ്റംസ് കണ്ടെടുത്തു. കളളക്കടത്ത് സംഘം ഇയാള്ക്ക് 90,000 രൂപയാണ് പ്രതിഫലം വാഗ്ദാനം നല്കിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര് പറഞ്ഞു.
മറ്റ് രണ്ട് കേസുകളില് ശരീരത്തിനുള്ളില് ഒളിപ്പിച്ചാണ് സ്വര്ണം കൊണ്ടുവന്നത്. തവനൂര് സ്വദേശി അബ്ദുള് നിഷാറും കൊടുവള്ളി സ്വദേശി സുബൈറുമാണ് പിടിയിലായത്. ഇരുവര്ക്കും കള്ളക്കടത്ത് സംഘം
70,000വും 50,000 രൂപയും പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.
വില്യാപ്പള്ളി സ്വദേശി അഫ്താബ് ജാമിനുള്ളില് ഒളിപ്പിച്ച നിലയിലാണ് സ്വര്ണം കടത്തിയത്. കരിപ്പൂര് വിമാനത്താവളത്തില് എത്തിച്ച ശേഷം സ്വര്ണം മറ്റാര്ക്കെതിരെയെങ്കിലും കൈമാറാനാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

