ഷൂസിനുള്ളില്‍ നിറം മാറ്റി പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; പാലക്കാട് സ്വദേശി പിടിയില്‍

340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്

ഷൂസിനുള്ളിൽ നിന്നും സ്വർണം പിടികൂടിയപ്പോൾടിവി ദൃശ്യം
Last Updated :26 February 2024, 9:23 am IST
Edited by :jayakumarna

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് സ്വര്‍ണം കടത്തിയതിന് പിടിയിലായത്. ഷൂസിനകത്ത് പ്രത്യേക അറയുണ്ടാക്കി നിറംമാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.

ഷൂസിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചത്. 340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞദിവസങ്ങളിലും അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു. മാലിയില്‍ നിന്നും വന്ന വിമാനത്തിന്റെ ടോയ്‌ലറ്റില്‍ 500 ഗ്രാം സ്വര്‍ണം പിടികൂടി. പത്തു കഷണങ്ങളാക്കി സൂക്ഷിച്ച സ്വര്‍ണമാണ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now