
ഉറങ്ങിക്കിടന്ന അച്ഛനെയും മകളെയും ആക്രമിച്ചു; 79 പവന് സ്വര്‍ണം കവര്‍ന്നു, പ്രതികള്‍ പിടിയില്‍
മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു.

തിരുവനന്തപുരം: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാര്‍ (34), ശിവകാശി സ്വദേശി പ്രദീപന് ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗം പിടികൂടിയത്.
കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. കഴിഞ്ഞ മാസം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹന്‍ദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗങ്ങള്‍ക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലില്‍ 47 പവനോളം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



