
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം.
ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി നടത്തിയ തെരച്ചിലില്‍ തിരുവനന്തപുരത്ത് നിന്നാണ് കൂടുതല്‍ പേരെ പിടികൂടിയത്. വിവിധ കേസുകളില്‍ പ്രതികളായ 333 പേരാണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍


