വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ

2 കഞ്ചാവ് ചെടികളും 150 ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Growing, and selling cannabis
ശങ്കർടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Last Updated :14 October 2024, 9:42 pm IST
Edited by :renjith.k

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വളർത്തി, ഉണക്കി കച്ചവടം നടത്തിയ ആൾ പാറശാലയിൽ പിടിയിൽ. പാറശാല സ്വദേശി ശങ്കർ (54) ആണ് പിടിയിലായത്. വീട്ടിലെ പറമ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്.

3 മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും നേരത്തെ വെട്ടിയെടുത്ത് ഉണക്കി സൂക്ഷിച്ചിരുന്ന 150 ​ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു സംഘം പിടിച്ചെടുത്തു. അമരവിള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിഎൻ മഹേഷിന്റെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now