
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ദര്‍ശനസമയം കൂട്ടി
ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനത്തിനായി ദേവസ്വം ഭരണസമിതി ദര്‍ശന സമയം കൂട്ടി

തൃശൂര്‍: ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനത്തിനായി ദേവസ്വം ഭരണസമിതി ദര്‍ശന സമയം കൂട്ടി. തുലാം ഒന്നാം തീയതിയായ ഒക്ടോബര്‍ 18 ശനിയാഴ്ച മുതല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3ന് നടതുറന്നാല്‍ ഉച്ച തിരിഞ്ഞ് 3 മണിക്കേ ഇനി നട അടക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂര്‍ മാത്രമാണ് അടയ്ക്കുക.
വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദര്‍ശനം തുടരും. ഇപ്പോള്‍ ഉച്ചയ്ക്ക് 2ന് നട അടച്ചാല്‍ വൈകീട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളില്‍ 3.30നും തുറക്കും. എന്നാല്‍ ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാന്‍ കഴിയാറില്ല. 2.45 വരെ ദര്‍ശനം അനുവദിക്കാറുണ്ട്.തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Guruvayur temple darshan hours extended from Saturday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



