ഹര്‍ത്താല്‍: സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി

Harthal
ഹര്‍ത്താല്‍പ്രതീകാത്മക ചിത്രം
Edited by :jayakumarna
Last Updated :28 ഏപ്രിൽ 2026, 6:30 am IST

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

കേരള ടെക്‌നിക്കല്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ബാച്ചുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ ഏതാനും ബാച്ചുകളുടെ പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും, ശേഷിക്കുന്ന പരീക്ഷകളുടെ തീയതി ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. 52 ദലിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നിര്‍ബന്ധപൂര്‍വ്വം വാഹനങ്ങള്‍ തടയില്ലെന്നും സമാധാനപരമായി ഹര്‍ത്താലുമായി സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

News Now

Summary

Various universities have postponed today's exams in the wake of the harthal announced by Dalit organizations in connection with the death of Nithin Raj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates