പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് താപസൂചിക 58ന് മുകളിൽ 

അടുത്ത ദിവസങ്ങിൽ സംസ്ഥാനത്ത് 36 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST

കൊച്ചി. കേരളത്തിൽ ചൂടു കൂടുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 55 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും താപസൂചിക. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക. 

പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഉയരാൻ സാധ്യത.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പകൽ 36 വരെ താപനില ഉയരും. അതേസമയം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now