
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷം കനത്ത സാഹചര്യത്തില് മഴക്കെടുതിയില് ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികള്ക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി. കുട്ടികള്ക്കായുള്ള അവശ്യസേവനത്തിനു സമിതിയുടെ ചൈല്ഡ് ഹെല്പ്പ് ലൈന് 1517-ല് ബന്ധപ്പെട്ടാല് സേവനങ്ങള് ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ജിഎല് അരുണ്ഗോപി പത്രക്കുറിപ്പില് അറിയിച്ചു.
കെടുതികള് നേരിടുന്ന ഇടങ്ങളിലെ കുട്ടികളുടെ മനസ്സിനേല്ക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനെ ലഘൂകരിക്കാന് വേണ്ട കൌണ്സിലിങ് ഉള്പ്പെടെയുള്ള സേവനങ്ങള് ലഭ്യമാക്കാന് ശിശുക്ഷേമ സമിതി മുന്നിട്ടിറങ്ങും. നേരിട്ടും ഓണലൈന് മുഖേനയും കൗണ്സിലിംഗ് ലഭ്യമാകും. തിരുവനന്തപുരത്ത് ഹെല്പ്പ് ലൈന് സെന്റില് ലഭ്യമാകുന്ന വിവരങ്ങള് അതാത് ജില്ലാ സമിതി സെക്രട്ടറിമാര്ക്ക് കൈമാറും. ഈ സേവനം പരമാവധി വിനിയോഗിക്കണമെന്ന് ജിഎല് അരുണ്ഗോപി അഭ്യര്ത്ഥിച്ചു.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
