ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 21 മുതല്‍; ടൈംടേബിള്‍ ഇങ്ങനെ

ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തിന്‍ മാറ്റിവച്ച ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യത പരീക്ഷകളുടെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ.

ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്‌സ്.

രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കല്‍ സയന്‍സ്. രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now