
20 കിലോ മീറ്റര്‍ ഓടിത്തീര്‍ത്ത് മിലിന്ദ് സോമന്; ഹില്‍ ഹൈവേ റണ്ണിന് വന്‍ ജന പങ്കാളിത്തം
കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുട്ടിക്കാനം ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥമായാണ് ഹില്‍ ഹൈവേ റണ്‍ സംഘടിപ്പിച്ചത്
കട്ടപ്പന: മലയോര ഹൈവേയുടെ കുട്ടിക്കാനം-കട്ടപ്പന പാതയുടെ പാതയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഹില്‍ ഹൈവേ റണ്‍' ആവേശകരമായി സമാപിച്ചു. ബോളിവുഡ് താരവും പ്രശസ്ത ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന് നയിച്ച കൂട്ടയോട്ടത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.
കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുട്ടിക്കാനം ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥമായാണ് ഹില്‍ ഹൈവേ റണ്‍ സംഘടിപ്പിച്ചത്. പീരുമേട് ദേവികുളം മലയോര ഹൈവേയുടെ ഭാഗമാണ് കുട്ടിക്കാനം-കട്ടപ്പന പാത. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന് രാവിലെ ഏഴിന് ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ സൗന്ദര്യവും വിളിച്ചോതി ചപ്പാത്തില്‍ സമാപിച്ചു. 20 കിലോ മീറ്ററായിരുന്നു ദൂരമാണ് മിലിന്ദ് സോമന് നയിച്ച സംഘം ഓടിത്തീര്‍ത്തത്.
വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവരും 'ഹില്‍ ഹൈവേ റണ്ണില്‍ അണിനിരന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും ആംബുലന്‍സും യാത്രയിലുടനീളം ഉണ്ടായിരുന്നു. ഓട്ടത്തില്‍ പങ്കെടുക്കാന്‍ 2000ലേറെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. മനോഹരമായ ഹൈവേ ആണെന്നും ഓട്ടം നന്നായി ആസ്വദിച്ചുവെന്നും മിലിന്ദ് സോമന് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ എല്ലാ മരത്തോണ് ഓട്ടക്കാരും ഇടുക്കി ഹൈവേയില്‍ ഓടാന്‍ എത്തണമെന്നും മിലിന്ദ് സോമന് പ്രതികരിച്ചു.
ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ചപ്പാത്തില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 'മലയോര തുരങ്കപാത'യുടെ പ്രഖ്യാപനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തി.
News Now
Summary
Hill Highway Run idukki Milind Soman ran 20 km from Kuttikkanam to Chappath.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും





