ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു ആശംസ പോസ്റ്റുകള്‍; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി

വിഷുദിനത്തില്‍ ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഹോട്ടലുടമകള്‍ക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി

Hindu Aikya Vedi demands investigation into Vishu greeting posts insulting Lord Krishna
ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഹോട്ടലുടമകള്‍ക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദിfile
Edited by :dhanojam
Last Updated :19 ഏപ്രിൽ 2026, 5:14 pm IST

തിരുവനന്തപുരം: വിഷുദിനത്തില്‍ ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഹോട്ടലുടമകള്‍ക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി. സംഭവത്തിന് പിന്നിലെ അസ്വഭാവികതയും തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നല്‍കി. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തില്‍ തയാറാക്കിയ പോസ്റ്റര്‍ ആണ് പ്രചരിച്ചത്.

കേരളത്തിലെ വിവിധ റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ വിഷു ആശംസാ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. ഹിന്ദുഐക്യവേദി അദ്ധ്യക്ഷന്‍ ആര്‍ വി ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീകൃഷ്ണനെ അധിക്ഷേപിച്ച് വിഷു ആശംസാ പോസ്റ്റുകള്‍ പങ്കുവച്ചതിന് ചേര്‍ത്തല സ്വദേശിയും മെഹര്‍ മന്തി എന്ന റെസ്റ്റോറന്റ് ഉടമയുമായ യുവാവ് അറസ്റ്റിലായിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയാറാക്കിയത്. ബോധപൂര്‍വം ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് തയാറാക്കാന്‍ ഫ്രീലാന്‍സറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം. തണ്ണീര്‍മുക്കം സ്വദേശിയായ അഭിഭാഷകന്‍ എം വി ബിജു നല്‍കിയ പരാതിയിലായിരുന്നു കേസ്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

News Now

Summary

Hindu Aikya Vedi demands investigation into Vishu greeting posts insulting Lord Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates