ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്

ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു/ ടിവി ദൃശ്യം
Last Updated :20 January 2024, 9:23 am IST
Edited by :migrator

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും കത്തിനശിച്ചു. 

രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഗൃഹനാഥന്‍ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. തീ കെടുത്താനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റ മോനിഷ, മനീഷ് എന്നിവരെ പാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആരുടേയും പരിക്ക് ഗുരുതരമല്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now