
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

കോഴിക്കോട്: തുടര്‍ച്ചയായ ശബ്ദത്തില്‍ പൊട്ടലും പുകയും വന്നതിന് പിന്നാലെ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശേരി
കിനാലൂരിലെ വീട്ടിലാണ് ടൈലുകള്‍ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.
കഴിഞ്ഞദിവസം രാത്രി 9.45 ഓടെ ആയിരുന്നു വീട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ടൈലുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പൊലീസും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
അഞ്ച് വര്‍ഷമേ ആയുള്ളൂ ഇവര്‍ കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടില്‍ ആദ്യമായിട്ടാണ് വീട്ടുകാര്‍ക്ക് ഇത്തരമൊരു പ്രശ്നമുണ്ടാവുന്നത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.
ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടില്‍ അജ്ഞാത ശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയില്‍ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


