വീട്ടമ്മയുടെ തോളെല്ലിനും തലയോട്ടിക്കും സാരമായ പരിക്കുകളുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

മലപ്പുറം: മലപ്പുറം മമ്പാട് മധ്യവയസ്കയെ മാരകമായി ദേഹോപദ്രവമേൽപ്പിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ പതിനേഴുകാരൻ പിടിയിൽ. കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പിൻവശത്തെ വാതിലിലൂടെ കയറിവന്ന യുവാവ് വീട്ടമ്മയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. വീട്ടമ്മയുടെ തോളെല്ലിനും തലയോട്ടിക്കും സാരമായ പരിക്കുകളുണ്ട്. 

ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനായി മോഷണം നടത്താനാണ് എത്തിയതെന്നാണ് പ്രതി പറഞ്ഞത്. മോഷ്ടിച്ച രണ്ട് മൊബൈലുകളിൽ ഒന്ന് മഞ്ചേരിയിലെ ഷോപ്പിലും മറ്റൊന്ന് കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റെന്നും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates