പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകലയാണ് മരിച്ചത്

wall collapse
ചുമരിടിഞ്ഞു വീണ നിലയിൽ Source by : ടിവി ദൃശ്യം
Last Updated :21 May 2024, 11:20 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. രാവിലെ 9.30 ഓടെയായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണമായും പൊളിച്ചു മാറ്റിയിരുന്നില്ല. ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നുദിവസവും ഈ പ്രദേശത്ത് കനത്ത മഴയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates