
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
അച്ഛന്‍ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികള്‍ തൊട്ടടുത്ത റേഷന്‍ കടയിലേക്ക് ഓടി വരികയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍



