ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ
ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം

കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ 'ഐസ്ക്രീം' ആസിഡ് അബദ്ധത്തിൽ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കൽ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേൽ വീണത്. മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
WHAT TO READ NEXT

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് മുകുന്ദന് ചരിഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



