ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് ഗുണകരമാകും

വി പി സാനു/ ഫെയ്സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

മലപ്പുറം : ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നു എങ്കില്‍ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് ഗുണകരമാകും. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. 

ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്ന് നിയമം ഒന്നുമില്ല. ഇക്കാര്യത്തില്‍ നിയമസഭയാണ് തീരുമാനം എടുക്കേണ്ടത്. ഒഴിയുകയാണെങ്കില്‍, ഗവര്‍ണറോട് അയ്യോ അച്ഛാ പോകല്ലേ എന്ന നിലയില്‍ പറയേണ്ടതില്ലെന്നും വിപി സാനു അഭിപ്രായപ്പെട്ടു. 

ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന് സാനു ചോദിച്ചു. അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ പദവി ഏറ്റെടുക്കണം. അത് നിയമസഭ തീരുമാനിക്കട്ടെ. ഗവര്‍ണര്‍ തന്നെയായിരിക്കണം സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന തരത്തില്‍ ഒരു നിര്‍ദേശവും നിലവിലില്ല.

എന്തെങ്കിലും വിവാദം ഉണ്ടാക്കാന്‍ പറ്റുമോ എന്നു കണ്ടറിഞ്ഞാല്‍ പിന്നെ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ബിജെപിക്കാരുടേയും കോണ്‍ഗ്രസുകാരുടേയും കയ്യിലെ കളിപ്പാവയായി ആരിഫ് മുഹമ്മദ് ഖാന്‍ മാറരുതെന്നും വി പി സാനു ആവശ്യപ്പെട്ടു. 

Related Article

ഗവര്‍ണറുടെ ശ്രമം മാധ്യമശ്രദ്ധ കിട്ടാന്‍; ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ നിര്‍ബന്ധിക്കരുത് ; രൂക്ഷ വിമര്‍ശനവുമായി കാനം

'സമ്മതിച്ചിട്ട് പിന്നീട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ'; ഗവര്‍ണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി

'ചാൻസിലറുടെ നോമിനിയെ സർക്കാർ നിയമിക്കും, അതാണ് നടപ്പുരീതിയെന്ന് മന്ത്രി പറഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗവർണർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates