കഴിഞ്ഞ ദിവസം അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്‍റെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിൽ. രാജേന്ദ്രനെയാണ് തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റു ചെയ്തത്. യുഎൻ എംപ്ലോയ്മെന്‍റ് സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി.

കഴിഞ്ഞ ദിവസം അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലാവുന്നത്.

ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണ വിധേയമാക്കിയത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates