News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കൊച്ചി: ഷോപ്പിങ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പിടിയിലായ രണ്ട് യുവാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരുടെ അറസ്റ്റാണ് കളമശേരി പൊലീസ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തിരുന്നു.
അതിനിടെ അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്.
നടി മാപ്പ് നൽകിയെങ്കിലും അത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരേയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാവിലെയാണ് ആദിലും ഇർഷാദും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്. ഞായറാഴ്ച വൈകീട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

