പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്

കോടിയേരിയുടെ ഫോട്ടോ വികൃതമാക്കിയ നിലയിൽ, അറസ്റ്റിലായ ഷാജി
Last Updated :30 March 2024, 5:42 pm IST

News Now

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ്.

ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണ് ഒഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെറുക്കിയെടുത്ത കുപ്പികളില്‍ ബാക്കിയുണ്ടായിരുന്ന ശീതള പാനീയമാണ് ഇയാള്‍ സ്മൃതി കുടീരത്തില്‍ ഒഴിച്ചത്.

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലുമാണ് ശീതള പാനീയം ഒഴിച്ച് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോ, മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates