
ബ്രഹ്മോസ് മിസൈലുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യ; മാർച്ചിൽ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ
ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ നൽകുക

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാര്‍ച്ച് മാസത്തോടെ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) ചെയര്മാന് ഡോ. സമീര്‍ വി കാമത്ത് പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിച്ചത്.
കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കാനാകും. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങുമെന്നും സമീര്‍ വി കാമത്ത് പറഞ്ഞു.
മാര്‍ച്ചു മാസത്തോടെ ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈലുകള്‍ നല്‍കാനാകും. മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ ആയുധ സംവിധാനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സേനയുടെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ ചെയര്മാന് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

Related News


കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഗ്യാനേഷ് കുമാറിനെതിരായ പരാതി; പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്, പതിബെല്‍ മാനേജരുടെ ആത്മഹത്യയിലും അന്വേഷണം

