
ആഭരണം നോക്കാനെന്ന പേരിൽ കയ്യിലെടുത്ത ശേഷം പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു; ഭാര്യയെ കൊണ്ട് പണയം വെപ്പിച്ചു, പ്രതികൾ പിടിയിൽ
എറണാകുളം ആലുവയിലെ ലിമ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളം ആലുവയിലെ ലിമ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി (28), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ (26) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 ന് ആണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ജ്വല്ലറിയില്‍ പ്രവേശിച്ച മുഹമ്മദ് റാഫി ഒരു പവന്റെ സ്വര്‍ണ്ണമാലയും, താലിയും ആവശ്യപ്പെടുകയായിരുന്നു. ആഭരണം നോക്കാനെന്ന രീതിയില്‍ കയ്യിലെടുത്ത ശേഷം ഓടി പുറത്തേക്കിറങ്ങി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു.
ഷിജോയാണ് വാഹനം ഓടിച്ചത്. തുടര്‍ന്ന് ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്ത് വിട്ട് മാള പുത്തന്‍ചിറയിലെ ഒരു സ്ഥാപനത്തില്‍ പണയം വച്ചു. ഇത് പൊലീസ് കണ്ടെടുത്തു. എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം
