
കെ മധു ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന്
കഴിഞ്ഞ 3 മാസമായി പകരം ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന് കെ മധുവിനെ നിയമിച്ചു. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല. സിനിമ കോണ്‍ക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
ഷാജി എന്‍ കരുണിന്റെ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു.
എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമാണ് കെ മധു. 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

Summary
Director K Madhu appointed as Chairman of Kerala State Film Development Corporation (KSFDC)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




