
സ്ഥാനാര്‍ത്ഥികളെ തൂക്കം നോക്കിയാണോ ശക്തനും ദുര്‍ബലനുമെന്ന് പറയുന്നത് ?: കെ മുരളീധരന്
മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമ്പോള്‍ അതിന്റേതായ തടിമിടുക്കൊക്കെ വേണ്ടേ എന്ന് മുരളീധരന് ചോദിച്ചു
തിരുവനന്തപുരം : ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്. പാര്‍ട്ടി ഗ്രാമങ്ങളെ നേരിട്ടുകൊണ്ട് മല്‍സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായ തന്നെപ്പോലും തടഞ്ഞസ്ഥലമാണ്. പിന്നെ മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമ്പോള്‍ അതിന്റേതായ തടിമിടുക്കൊക്കെ വേണ്ടേ എന്ന് മുരളീധരന് ചോദിച്ചു.
കെ സുധാകരന് തന്നെ മല്‍സരിക്കേണ്ട ആവശ്യമൊന്നുമില്ല. അല്ലാതെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. സുധാകരന് തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ ആരെയാണ് നിര്ത്തേണ്ടതെന്നൊക്കെ. അതൊക്കെ പരിഗണിച്ചുകൊണ്ടാകും തീരുമാനമെടുക്കുകയെന്ന് മുരളീധരന് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ തൂക്കം നോക്കിയാണോ ശക്തനും ദുര്‍ബലനുമെന്ന് പറയുന്നത് ?. കൈപ്പത്തി തന്നെ ഏറ്റവും ശക്തമാണ്. പിന്നെ അതിനും മേലെ വേറെന്താണ് വേണ്ടതെന്ന് മുരളീധരന് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്



