
'ഞങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'; ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കും: കാനം
അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണത്തിന്റെ ചുമതലയുള്ളവര്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്

തിരുവനന്തപുരം: അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണത്തിന്റെ ചുമതലയുള്ളവര്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 'വിവാദങ്ങള്‍ക്കു മറുപടി പറയുന്നില്ല എന്നതിനെ ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, പത്രസ്വാതന്ത്രമില്ലേ?. ഞങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'-മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണാത്തതു സംബന്ധിച്ച ചോദ്യത്തിന്, ആവശ്യമുള്ള കാര്യത്തിലൊക്കെ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ പദ്ധികളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാറുണ്ട്. ഒരുപക്ഷേ നിങ്ങള്‍ ചോദിക്കുന്നതിനു മറുപടി പറഞ്ഞിട്ടുണ്ടാകില്ല. നിങ്ങള്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ അവഗണിച്ചു എന്നുകണക്കാക്കാം. വിവാദമുണ്ടാക്കണ്ടല്ലോ. രണ്ടു കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ- അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് 20ന് എല്‍ഡിഎഫ് യോഗം ചേരുമെന്നും കെബി ഗണേഷ്കുമാര് എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിഞ്ഞ് നല്‍കാമെന്ന് ധാരണയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന്, എല്ലാ പാര്‍ട്ടിക്കും അവകാശപ്പെടാം, പക്ഷേ, മന്ത്രിമാരുടെ എണ്ണം എത്രയാകാം എന്നത് ഒരു പ്രശ്നമാണെന്നും കാനം പറഞ്ഞു. പുനസംഘടന മുഖംമിനുക്കല്‍ ആണോ എന്ന ചോദ്യത്തിന്, മുഖം ഒട്ടും മോശമായിട്ടില്ലെന്നും മിനുക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേസ് അന്വേഷിക്കുകയാണെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും കാനം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വി സംബന്ധിച്ച ചോദ്യത്തിന്, ഉമ്മന്‍ ചാണ്ടി ഇല്ലാതായപ്പോ ഉമ്മന്‍ ചാണ്ടിയോടുള്ള എതിര്‍പ്പ് ഇല്ലാതായി എന്നു കൂട്ടിയാല്‍ മതി എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



