
'തിരുമുടി അണിഞ്ഞ് ദൈവത്താറീശ്വരൻ', കച്ചേരിക്കാവ് ഭക്തിസാന്ദ്രം; അടി ഉത്‌സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ( വീഡിയോ )
അവൽക്കൂട് എറിയുന്നതോടെ ചരിത്രപ്രസിദ്ധമായ 'അടിയുത്സവം ആരംഭിച്ചു

കണ്ണൂർ: വടക്കെമലബാറിലെ ചരിത്രപ്രസിദ്ധമായ മാവിലാക്കാവ് അടി ഉത്‌സവത്തിന്റെ അതിപ്രധാന ചടങ്ങുകൾ കാടാച്ചിറ കച്ചേരി കാവിൽ നടന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം തിരുമുടി അണിഞ്ഞ ദൈവത്താറീശ്വരൻ പരമ്പരാഗത വഴികളിലൂടെ എഴുന്നള്ളത്ത് നടത്തി കാടാച്ചിറ അരയാൽത്തറയിലും മറ്റ് സ്ഥലങ്ങളിലും 'തിക്കൽ' ചടങ്ങ് പൂർത്തിയാക്കി കച്ചേരിക്കാവിലേക്ക് തിരികെയെത്തി. ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഇറങ്ങിയ ദൈവത്താറീശ്വരൻ മൂത്തകൂർ വാടൻമാരുടെയും ഇളയകൂർ വാടൻമാരുടെയും എണ്ണമെടുക്കുകയും അതിനുശേഷം അവൽക്കൂട് എറിയുന്നതോടെ ചരിത്രപ്രസിദ്ധമായ 'അടിയുത്സവം ആരംഭിച്ചു.
മാവിലായി വയലിലെ അടിയിൽ നിന്നും വ്യത്യസ്തമായി, കച്ചേരിക്കാവിലെ അടി നടക്കുന്നത് ദൈവത്താറീശ്വരന്റെ നേരിട്ടുള്ള സാന്നിധ്യത്തിലാണ്. സഹോദരങ്ങളായ മൂത്തകൂർ വാടൻമാരും ഇളയകൂർ വാടൻമാരും അടിവാശി കൂടുന്ന സന്ദർഭങ്ങളിൽ ദൈവത്താറിശ്വരൻ ഇടപെട്ട് അവരെ ശാന്തരാക്കുന്ന അത്യപൂർവ്വ കാഴ്ചയ്ക്കും ഇവിടെ സാക്ഷ്യം വഹിക്കുന്നു. വിഷു ദിനത്തിൽ കച്ചേരി ഇല്ലത്തെ തമ്പുരാന് വണ്ണാത്തിക്കണ്ടി തീയ്യ പ്രമാണി അവൽ കിഴി കാഴ്ച വെച്ചുവെന്നതാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യം.
തമ്പുരാൻ ഈ കിഴി അവിടെ കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങൾക്ക് നേരെ "കൈയ്യുക്കുള്ളവർ എടുത്തുകൊള്ളുക" എന്നുപറഞ്ഞ് എറിഞ്ഞുകൊടുക്കുകയും, അവലിനായുള്ള പിടിവലി പിന്നീട് വലിയ അടിയായി മാറുകയും ചെയ്തു. കളി കാര്യമായപ്പോൾ തമ്പുരാൻ തന്റെ ഉപാസനാമൂർത്തിയായ ദൈവത്താറീശ്വരനെ പ്രാർത്ഥിക്കുകയും, ഈശ്വരൻ പ്രത്യക്ഷപ്പെട്ട് തല്ലുകൂടുന്ന സഹോദരങ്ങളെ സമാധാനിപ്പിച്ചു അയച്ചു എന്നുമാണ് വിശ്വാസം.
ഈ ഐതിഹ്യത്തിന്റെ സ്മരണ പുതുക്കിയാണ് ഇന്നും ഇവിടെ ചടങ്ങുകൾ നടക്കുന്നത്. അടിയ്ക്ക് മുന്നോടിയായി എറിയാനുള്ള അവൽക്കൂടിന്റെ നിർമ്മാണം വണ്ണാത്തിക്കണ്ടി തറവാട്ടിലാണ് നടന്നത്. തന്റെ ഭക്തരെ കാണാനായി ദൈവത്താറീശ്വരൻ ഇന്നലെ രാത്രി കാടാച്ചിറ അരയാൽത്തറയിൽ എത്തിയത് കാണാൻ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
News Now
സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

Summary
The important ceremonies of the famous Mavilakavu Adi Utsavam in North Malabar were held at the Kadachira Kachery Kavu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




