കേസിൽ ഉൾപ്പെട്ട തൃശൂർ സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ഉത്തരവ്

karuvannur bank fraud case
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്Source by : ഫയൽ
Last Updated :17 December 2024, 7:26 pm IST

News Now

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. ഇഡി കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മുഴുവൻ സ്വത്തുക്കളും ഇത്തരത്തിൽ കണ്ടുകെട്ടണമെന്നു പിഎംഎൽഎ നിയമത്തിൽ പറയുന്നില്ല. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

കേസിൽ ഉൾപ്പെട്ട തൃശൂർ സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ്. കുറ്റ കൃത്യത്തിനു മുൻപ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates