
രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ? നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഒട്ടേറെ വിവാദങ്ങൾ
ഒക്ടോബർ 10 വരെയാണ് സമ്മേളനം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് സമ്മേളനം. ഒക്ടോബർ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തുമോ എന്നതാണ് ആകാംക്ഷ.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അതിനാൽ രാഹുൽ എത്തിയാൽ തന്നെ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ സാധിക്കില്ല. പങ്കെടുത്താൽ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.
സംസ്ഥാനത്തെ പൊലീസ് മൂന്നാമുറ, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം പുറത്തായത്, വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും കത്തി നിൽക്കുന്നുണ്ട്. ഈ സമ്മേളന കാലത്ത് സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
WHAT TO READ NEXT

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

Summary
Kerala Assembly session comes amid several controversies against the state government and the opposition.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഒരു കപ്പ് കാപ്പി, ഒരുപാട് വിവാദങ്ങൾ; സൽമാന്റെ വെളിപ്പെടുത്തൽ മുതൽ ദീപികയുടെ പരാമർശം വരെ
മാണി സി കാപ്പന്റെ അയോഗ്യത: നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം; കാലതാമസം ഒഴിവാക്കണം

