
'എസ്ഡിപിഐ വോട്ട് എന്തിന് വേണ്ടെന്നു വയ്ക്കണം? അവർ നിലപാട് പറയട്ടെ'; എംവി ഗോവിന്ദന്‍
'വയനാട് ഫണ്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇപ്പോഴും ഒന്നും പറയുന്നില്ല'

കണ്ണൂര്‍: എസ്ഡിപിഐ വോട്ട് വേണ്ടെന്നു എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂർ പാപ്പിനിശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോയെന്ന ചോദ്യത്തിനോട് എംവി ഗോവിന്ദൻ പ്രതികരിച്ചില്ല.
ഇക്കാര്യം വിശകലനം ചെയ്യേണ്ട വിഷയമാണ്. വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാം.
വയനാട് ഫണ്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇപ്പോഴും ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ സത്യാവാങ്മൂലത്തില്‍ ഉണ്ടാകണം. സ്ഥലം വാങ്ങിയത് മുതല്‍ തട്ടിപ്പാണ് നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ടു കെ സി വേണുഗോപാല്‍ അസംബന്ധം പറയുകയാണ്. യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ ഉണ്ടാക്കുന്നത് മനസില്‍ വച്ചാണ് ഇത് പറയുന്നതെന്നും എംവി ഗോവിന്ദന്‍.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
kerala assembly election 2026: CPM State Secretary MV Govindan- Why should we say no to SDPI votes?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

'ഹവാല പോയിട്ട് 'ഹ' പോലുമില്ല; പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല'


