
'കുഞ്ഞികൃഷ്നെ പിന്തുണയ്ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കച്ചേരി രമേശന് വിമതനായി മത്സരിക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരില്‍ മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്നെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് ആര്എസ്പിയ്ക്ക് നല്‍കിയതിലും പുറത്തു നിന്നുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കടുത്ത എതിർപ്പിനെ തുടർന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കച്ചേരി രമേശന് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. നേരത്ത നഗരസഭാ കൗണ്‍സിലറായ നേതാവാണ് രമേശന്.
പയ്യന്നൂരില്‍ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അങ്ങനെയൊരിടത്ത് സിപിഎമ്മുമായി പിണങ്ങി എത്തുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നു പ്രാദേശിക നേതൃത്വം വിമര്‍ശനമുന്നയിക്കുന്നു. പയ്യന്നൂര്‍ സീറ്റില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വേണം. അത്തരമൊരാള്‍ തന്നെ മത്സരിക്കണമെന്ന കടുത്ത നിലപാടിലാണ് പ്രാദേശിക നേതൃത്വം.
പയ്യന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ആര്സ്പിഎയ്ക്ക് വിട്ടുനല്‍കിയിരുന്നു. ആര്‍എസ്പി നിലവില്‍ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ്. ഇതോടെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
kerala assembly election 2026: Congress erupts over payyanur constituency
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



