Kerala Budget 2025: ക്ഷേമപെന്‍ഷന്‍ വര്‍ധനയില്ല, കോടതി ഫീസ്, ഭൂനികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഉയര്‍ത്തി

രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.

Kerala Budget 2025
LIVE
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Last Updated :7 February 2025, 12:49 pm IST
Edited by :amalkjoy

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് അവതരണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പൂര്‍ത്തിയാക്കി. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.

7 ഫെബ്രുവരി, 2025607 days ago

ഗവൺമെന്‍റ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും ബജറ്റ് കോപ്പി ഏറ്റുവാങ്ങി.

ഗവൺമെന്‍റ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും ധനമന്ത്രി ബജറ്റ് കോപ്പി  ഏറ്റുവാങ്ങുന്നു

ഗവൺമെന്‍റ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും ധനമന്ത്രി ബജറ്റ് കോപ്പി ഏറ്റുവാങ്ങുന്നു

7 ഫെബ്രുവരി, 2025607 days ago

'നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും'

നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.

സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു.

ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.

നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും . ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

7 ഫെബ്രുവരി, 2025607 days ago

ബജറ്റ് അവതരണം തുടങ്ങി ധനകാര്യ മന്ത്രി

7 ഫെബ്രുവരി, 2025607 days ago

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു

7 ഫെബ്രുവരി, 2025607 days ago
Live blog image

വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി

7 ഫെബ്രുവരി, 2025607 days ago

ശമ്പള പരിഷ്‌കരണ തുകയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കും

7 ഫെബ്രുവരി, 2025607 days ago

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍

7 ഫെബ്രുവരി, 2025607 days ago

തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല

7 ഫെബ്രുവരി, 2025607 days ago

ലോക കേരളാ കേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി

7 ഫെബ്രുവരി, 2025607 days ago

വയാനാട് പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്ന് ധനമന്ത്രി

7 ഫെബ്രുവരി, 2025607 days ago

കേരള ഒന്നാമത്

2024ലെ കണക്ക് അനുസരിച്ച് പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ കണക്കിൽ കേരളം ഒന്നാമതാണ്. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികൾ സംഭാവന ചെയ്യുന്നത്.

7 ഫെബ്രുവരി, 2025607 days ago

തിരുവനന്തപുരം മെട്രോ ആദ്യഘട്ടം ഈ വര്‍ഷം

Live blog image

തിരുവനന്തപുരം മെട്രോ തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും

7 ഫെബ്രുവരി, 2025607 days ago

103240 കോടിയായി വരുമാനം വര്‍ധിച്ചു,കേന്ദ്ര അവഗണനയാണ് കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം

7 ഫെബ്രുവരി, 2025607 days ago

ലോകകേരള കേന്ദ്രങ്ങള്‍

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു.

7 ഫെബ്രുവരി, 2025607 days ago

ധനനികുതി വര്‍ധന സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടാന്‍ കാരണമായി.

7 ഫെബ്രുവരി, 2025607 days ago

റോഡുകൾക്കും പാലങ്ങൾക്കും 3061 കോടി

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികൾക്ക് പുറമെ

7 ഫെബ്രുവരി, 2025607 days ago

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിപ്പിക്കും

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു.

7 ഫെബ്രുവരി, 2025607 days ago

150ഓളം പാലങ്ങളുടെ നിര്‍മ്മാണം ഉടനെന്ന് ധനമന്ത്രി

7 ഫെബ്രുവരി, 2025607 days ago
Live blog image

ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടി

7 ഫെബ്രുവരി, 2025607 days ago

കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക്

7 ഫെബ്രുവരി, 2025607 days ago
Live blog image

ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

കെ-ഹോം പദ്ധതി

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്.

7 ഫെബ്രുവരി, 2025607 days ago

ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും

7 ഫെബ്രുവരി, 2025607 days ago

ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും

7 ഫെബ്രുവരി, 2025607 days ago

എഐ സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

കൊച്ചി മുസരീസ് ബിനാലെയ്ക്ക് 7 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

സഹകരണ ഭവന പദ്ധതി, ന്യൂ ഇന്നിങ്സ് ബിസിനസ് പ്ലാൻ

സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം.

7 ഫെബ്രുവരി, 2025607 days ago

കുസാറ്റിന് 69 കോടി രൂപയും, എംജി സര്‍വകലാശാലയ്ക്ക് 62 കോടി, കേരള സര്‍വകലാശാലയ്ക്ക് ഭരണാനുമതി

7 ഫെബ്രുവരി, 2025607 days ago

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ഭരണാനുമതി

7 ഫെബ്രുവരി, 2025607 days ago

മൂന്ന് സര്‍വകലാശാലകലില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി.

7 ഫെബ്രുവരി, 2025607 days ago

വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും.

7 ഫെബ്രുവരി, 2025607 days ago

സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി

7 ഫെബ്രുവരി, 2025607 days ago

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍

7 ഫെബ്രുവരി, 2025607 days ago

സിറ്റിസൺ ബജറ്റ്

സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും.

7 ഫെബ്രുവരി, 2025607 days ago

മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 5 കോടി

7 ഫെബ്രുവരി, 2025607 days ago

വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പദ്ധതി

7 ഫെബ്രുവരി, 2025607 days ago

മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലിക്ക് ഉറപ്പാക്കുന്ന മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കും

7 ഫെബ്രുവരി, 2025607 days ago
Live blog image

തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകത്തിന് 5 കോടി

7 ഫെബ്രുവരി, 2025607 days ago
  • പ്രദേശികമായി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി അഞ്ചുകോടി രൂപ

  • കാര്‍ഷിക മേഖലയ്ക്ക് 227.40 കോടി രൂപ വകയിരുത്തി

  • സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകള്‍, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി രൂപ

  • നെല്ല് വികസനത്തിന് 150 കോടി

  • വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി രൂപ

7 ഫെബ്രുവരി, 2025607 days ago

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി രൂപ

7 ഫെബ്രുവരി, 2025607 days ago

ഇടത്തരം വരുമാനക്കാര്‍ക്ക് പ്രയോജനം

സഹകരണ ഭവന പദ്ധതി വഴി നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിങ് ബോര്‍ഡും പദ്ധതി തയാറാക്കും.

7 ഫെബ്രുവരി, 2025607 days ago

'ന്യൂ ഇന്നിങ്സ്', ആറുവരിപ്പാത ഈ വര്‍ഷം, സഹകരണ പാര്‍പ്പിട പദ്ധതി

7 ഫെബ്രുവരി, 2025607 days ago
  • നാളികേര വികസനത്തിനായി 73 കോടി രൂപ

  • സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപ

  • തെരുവുനായ ആക്രമണം തടയാന്‍ 2 കോടി

7 ഫെബ്രുവരി, 2025607 days ago

നാട്ടുവൈദ്യ പരമ്പരാഗത കേന്ദ്രങ്ങള്‍ തുടങ്ങും

7 ഫെബ്രുവരി, 2025607 days ago

വനം വന്യജീവി സംരക്ഷണത്തിന് 305 കോടി

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചു.

7 ഫെബ്രുവരി, 2025607 days ago
Live blog image
  • മത്സ്യമേഖലയ്ക്ക് 295 കോടി

  • കേര പദ്ധതിക്കായി 100 കോടി രൂപ

  • ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് - 130 കോടി

  • വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതമായി 33.14 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

കുടുംബശ്രീക്ക് 270 കോടി രൂപ അനുവദിച്ചു

7 ഫെബ്രുവരി, 2025607 days ago

കൂടുതല്‍ ചെറുകിട ജലപദ്ധതികള്‍ തുടങ്ങും

7 ഫെബ്രുവരി, 2025607 days ago
Live blog image
  • തീരദേശ വികസനത്തിന് 75 കോടി

  • ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി

  • മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ

  • മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി

7 ഫെബ്രുവരി, 2025607 days ago
  • ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും

  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 15 കോടി

  • 25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷ

  • റജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പുകൾ 5000 കടന്നു

  • തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായം. ഈ വർഷം 100 കോടി

  • കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു

7 ഫെബ്രുവരി, 2025607 days ago
  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി

  • കശുവണ്ടി മേഖലയ്ക്ക് 53.36 കോടി

  • കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്

  • കൈത്തറി ഗ്രാമത്തിന് 4 കോടി

  • കയർ വ്യവസായത്തിന് 107.6 കോടി

  • ഖാദി വ്യവസായത്തിന് 14.8 കോടി

  • കെഎസ്ഐഡിസി 127.5 കോടി

  • കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി - 200 കോടി

  • ഐടി മേഖലയ്ക്ക് 507 കോടി

7 ഫെബ്രുവരി, 2025607 days ago

വയനാട് ജില്ലയുടെ സുസ്ഥിര വികസനത്തിനായി 85 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago
  • കിന്‍ഫ്ര എക്‌സിബിഷന്‍ സെന്റര്‍ 20 കോടി രൂപ

  • കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 11.5 കോടി രൂപ

  • കൊച്ചി ഇന്‍ഫോ പാര്‍ക്കിന് 21.6 കോടി രൂപ

  • തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന് 21 കോടി രൂപ

  • ശുചിത്വ കേരളം പദ്ധതികള്‍ക്കായി 30 കോടി രൂപ

  • ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

ഊര്‍ജമേഖലയ്ക്കായി ആകെ 1156.76 കോടി രൂപ

ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 30 കോടി രൂപ

വന്‍കിട-ഇടത്തരം ജലസേചനത്തിനായി 239.32 കോടി, ചെറുകിട ജലസേചനത്തിന് 190.96 കോടി

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 609.85 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി

Live blog image

ബി എസ് 6 ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി

ആയുർവേദമെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 43.72 കോടി

കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി 75.51 കോടി രൂപ

ക്യാൻസർ ചികിത്സ- മലബാർ ക്യാൻസർ സെന്ററിന് 35 കോടി, കൊച്ചി കാൻസർ സെന്റർ 18 കോടി,ആർസിസി 75 കോടി

7 ഫെബ്രുവരി, 2025607 days ago

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

7 ഫെബ്രുവരി, 2025607 days ago

പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി രൂപ

പ്രസ് അക്കാദമി - 7.5 കോടി, പബ്ലിക് റിലേഷന്‍ വകുപ്പിന് 30 കോടി, മാധ്യമ പുരസ്‌കാര തുക ഉയര്‍ത്തി

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 180 കോടി

7 ഫെബ്രുവരി, 2025607 days ago

വ്യവസായ മേഖയ്ക്ക് ആകെ 1831.36 കോടി രൂപ അനുവദിച്ചു

ഖാദി ഗ്രാമവ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15.7 കോടി രൂപ അനുവദിച്ചു

കയര്‍ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചു

കായികമേഖലയിലെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 18.8 കോടി

7 ഫെബ്രുവരി, 2025607 days ago

കേരള ഹൗസ്

ഡൽഹി, മുംബൈ മാതൃകയിൽ ഹൈദരാബാദിൽ കേരള ഹൗസ്

7 ഫെബ്രുവരി, 2025607 days ago

ഫെലോഷിപ്പുകളില്ലാത്ത റിസര്‍ച്ചര്‍മാര്‍ക്കായി 20 കോടി രൂപ. 10,000 രൂപ വീതം നല്‍കും.

7 ഫെബ്രുവരി, 2025607 days ago
  • കൊല്ലത്ത് ഫുഡ് പാര്‍ക്കിന് അഞ്ച് കോടി രൂപ

  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് 56.57 കോടി

  • വൈദ്യശുശ്രൂഷ-പൊതുജനാരോഗ്യം എന്നിവയ്ക്കായി 2915.49 കോടി രൂപ

  • റവന്യൂ വകുപ്പിന് കീഴിലുള്ള ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കുന്നതിന് 54 കോടി

7 ഫെബ്രുവരി, 2025607 days ago
  • വിവരസാങ്കേതിക രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 517.64 കോടി രൂപ വകയിരുത്തി

  • സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും എന്ന മേഖലയ്ക്കായി 706.71 കോടി രൂപ

  • ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 105.63 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago
  • ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള മഴവില്‍ പദ്ധതി 5.5 കോടി

  • പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 1020.44 കോടി രൂപ

  • 5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കുന്നതിന് 170 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago
Live blog image

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago
  • നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി രൂപ അനുവദിച്ചു

  • കായിക-യുവജനകാര്യ വികസനത്തിനായി 145.39 കോടി രൂപ

  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 180 കോടി

  • സിനിമ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ രണ്ടുകോടി രൂപ

  • തേക്കിന്‍കാട് മൈതാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപ

  • ട്രഷറി വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 കോടി

  • കലാ-സാംസ്‌കാരിക മേഖലയ്ക്ക് 197.49 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago
Live blog image

വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പയ്ക്ക് രണ്ട് ശതമാനം പലിശ ഇളവ്, ഒരു ഗഡു ക്ഷാമബത്ത ഏപ്രിലില്‍

സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

7 ഫെബ്രുവരി, 2025607 days ago

കോടതി ഫീസുകള്‍ കൂട്ടി, 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

7 ഫെബ്രുവരി, 2025607 days ago

ക്ഷേമപെന്‍ഷന്‍ വര്‍ധനയില്ല, കോടതി ഫീസ്, ഭൂനികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഉയര്‍ത്തി

Live blog image

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു.

7 ഫെബ്രുവരി, 2025607 days ago
  • പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ

  • പട്ടികജാതി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി 294.47 കോടി രൂപ

7 ഫെബ്രുവരി, 2025607 days ago

ബജറ്റ് അവതരണം പൂർത്തിയായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7 ഫെബ്രുവരി, 2025607 days ago

News Now