റോഡ് മുറിച്ചു കടക്കുമ്പോള്‍ പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു; കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു

കേരള കര്‍ഷക യൂണിയന്റെ കേര കര്‍ഷക സൗഹൃദ സംഗമ പരിപാടിയില്‍ എത്തിയതായിരുന്നു ഇരുവരും

പ്രതീകാത്മക ചിത്രംSource by : ഫയല്‍
Last Updated :30 January 2024, 10:10 pm IST

കോട്ടയം: ചങ്ങനാശ്ശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി വെങ്കോട്ട വര്‍ഗീസ്, വാലുമ്മോച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന്‍ എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം.

സമീപത്തെ പുരയിടത്തില്‍ നടന്ന കേരള കര്‍ഷക യൂണിയന്റെ കേര കര്‍ഷക സൗഹൃദ സംഗമ പരിപാടിയില്‍ എത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

ഇരുവരും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ചേര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കില്‍ കോളജില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now