മൂന്നിടത്ത് മാത്രം ആയിരത്തിന് മുകളില്‍; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9,855 പേര്‍ രോഗമുക്തി നേടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് എറണാകുളം ജില്ലയില്‍ 1434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9,855 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1531, കൊല്ലം 564, പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം 1072, തൃശൂര്‍ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂര്‍ 661, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

News Now