ഓണത്തിമിർപ്പിലേക്ക്.....; സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5. 30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ഓണാഘോഷങ്ങൾ ഉദ്ഘാചനം ചെയ്യും. ഓഗസ്റ്റ് 30 വരെ വാരാഘോഷം നീണ്ടു നിൽക്കും. തിരുവനന്തപുരത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും.
നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കനകക്കുന്ന് വളപ്പിനെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളിൽ മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. സമാപന ദിവസമായ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.
WHAT TO READ NEXT

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kerala government's Onam week celebrations begin today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




