News Now
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള് നല്കി കേരള ഗ്രാമീണ ബാങ്ക്. ബാങ്കിന്റെ 2025-26 വര്ഷത്തെ സിഎസ്ആര് പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്ശന സൗകര്യങ്ങള് കൂടുതല് സുഗമമാക്കുന്നതിന് ബാരിക്കേഡുകള് നല്കിയത്.
കേരള ഗ്രാമീണ ബാങ്ക് ചെയര്പേഴ്സണ് വിമല വിജയഭാസ്കര് തിരുവിതാംകൂര് രാജകുടുംബാംഗം ആദിത്യ വര്മ്മയുടെ സാന്നിധ്യത്തില് ബാരിക്കേഡുകള് ക്ഷേത്രത്തിനു കൈമാറി.
ക്ഷേത്രത്തില് നടന്ന ചടങ്ങില് കേരള ഗ്രാമീണ ബാങ്ക് ജനറല് മാനേജര് പ്രദീപ് പത്മന്, തിരുവനന്തപുരം റീജണല് മാനേജര് സുബ്രഹ്മണ്യന് പോറ്റി, മാര്ക്കറ്റിങ് സെല് ചീഫ് മാനേജര് രാജീവ് ആര്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര് മഹേഷ് ബി എന്നിവര് പങ്കെടുത്തു.
Summary
Kerala Grameen Bank donates 100 barricades to Sree Padmanabhaswamy Temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





