
ഈ സ്ഥാനാർത്ഥി വോട്ട് മാത്രമല്ല, പാമ്പിനേയും പിടിക്കും! (വിഡിയോ)
അംഗീകൃത സ്നേക്ക് റെസ്ക്യൂവർ യുഡിഎഫിനായി മത്സര രംഗത്ത്

തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീരാന്‍കുട്ടി കെവി പള്ളിപ്പറമ്പിലിന് വോട്ട് പിടുത്തത്തിനൊപ്പം അതിലും വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതാണ്. അംഗീകൃത സ്നേക്ക് റെസ്ക്യൂവറാണ് വീരാന്‍കുട്ടി.
പുന്നയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നാണ് വീരാന്‍ കുട്ടി മത്സരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വീരാന്‍ കുട്ടിയുടെ ഫോണില്‍ നാട്ടുകാരില്‍ നിന്നു സഹായത്തിനായി ഏതു സമയവും വിളിവരും. അപ്പോള്‍ തന്നെ വീരാന്‍കുട്ടി തന്റെ വോട്ടുപിടുത്തം നിര്‍ത്തിവച്ച് പാമ്പിനെ പിടിക്കാനിറങ്ങും.
വോട്ടെടുപ്പ് തീയതി അടുത്തതോടെ തിരക്കേറിയ പ്രചാരണത്തിലാണ് വീരാന്‍കുട്ടി. അതിനിടെ കഴിഞ്ഞ ദിവസം ഇടക്കഴിയൂര്‍ മൊയ്തീന് ഷായുടെ വീട്ടില്‍ നിന്ന് വിളി എത്തി. ഉഗ്രൻ അണലിയാണ് കാത്തിരുന്നത്. വലയില്‍ കുടുങ്ങി അനങ്ങാതെ കിടന്ന പാമ്പിനെ കൈയോടെ ചാക്കിലാക്കി വീണ്ടും വോട്ട് തേടിയിറങ്ങി.
WHAT TO READ NEXT

എസ്ഐആര്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
News Now
കേരളം ഗ്യാനേഷ് കുമാറിനോട് പറഞ്ഞത്

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

നമ്മുടെ കാക്ക, നമ്മൾ അറിയാത്ത ലോകം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

Summary
Kerala Local Body Election 2025: Veerankutty is a certified snake rescuer. Veerankutty is contesting from Ward 12 of Punnayur Panchayat.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



