അത് കോടീശ്വരനല്ല, 'കോടീശ്വരി'; മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ല; 25 കോടിയുടെ ഉടമ കാണാമറയത്ത് തുടരും

25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് സ്ത്രീക്ക്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഭാഗ്യവതി അജ്ഞാതയായി തുടരും

kerala lottery thiruvonam bumper winner updation
kerala lottery thiruvonam bumper winner updationപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :5 ഒക്ടോബർ 2025, 12:25 pm IST

കൊച്ചി: 25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് സ്ത്രീക്ക്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഭാഗ്യവതി അജ്ഞാതയായി തുടരും. ലോട്ടറി ബാങ്കില്‍ നേരിട്ട് ഏല്‍പ്പിക്കാനാണ് 'ഭാഗ്യവതിയുടെ' തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഇന്ന് രാവിലെ 12 മണിയോടെ 25 കോടിയുടെ ഉടമ മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശി തന്നെയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറയുന്നു.

സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല, ഓണം ബംപര്‍ സ്പെഷ്യല്‍ ആയി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവര്‍ നെട്ടൂര്‍ സ്വദേശി തന്നെയാണ്. താന്‍ ടിക്കറ്റ് കണ്ടിട്ടില്ല, തന്റെ ഒരു സുഹൃത്തിനെയാണ് ടിക്കറ്റ് കാണിച്ചത് എന്നും ലതീഷ് പറയുന്നു.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

ഒരു മാസം മുന്‍പായിരുന്നു ലതീഷ് ലോട്ടറി കച്ചവടം ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ടിക്കറ്റ് തീരാതെയിരിക്കുമ്പോള്‍ തന്നെ സഹായിക്കാനായി ടിക്കറ്റ് എടുക്കുന്നവരാണ് നെട്ടൂരുകാര്‍. സമ്മാനം തന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഭാഗ്യമാണെന്നാണ് ലതീഷ് പറയുന്നത്.

News Now

Summary

kerala lottery thiruvonam bumper winner, more updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates