
സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്
ഫോൺ കോളുകൾ കാരണം പൊറുതിമുട്ടിയെന്ന് എഐ പോസ്റ്ററുകളിൽ കുടുങ്ങിയവർ
കണ്ണൂർ: റെക്കോർഡ് തുകയായ 30 കോടി രൂപയുടെ തിരുവോണം ബംപർ ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായി മണിക്കൂറുകൾ പിന്നിട്ടിട്ടും കോടീശ്വരനായ ആ മഹാഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും ആ ഭാഗ്യശാലി ആരാണെന്ന കൗതുകത്തിലാണ് കേരളം മുഴുവൻ. തളിപ്പറമ്പിലെ ചില്ലറ വിൽപനക്കാരൻ വിറ്റ TL 360615 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ ടിക്കറ്റ് വിറ്റ ഏജൻസികൾ പലവഴിക്ക് അന്വേഷിച്ചിട്ടും യഥാർത്ഥ ഉടമയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
WHAT TO READ NEXT

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?
ഇതിനിടെ, ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് തലപൊക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ചിലർ തമാശയ്ക്കായി നിർമ്മിച്ച കൃത്രിമ എഐ പോസ്റ്ററുകളാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ ചിത്രങ്ങൾ വെച്ചാണ് ഇവർക്ക് ലോട്ടറിയടിച്ചെന്ന തരത്തിൽ പോസ്റ്ററുകൾ പടച്ചുവിട്ടത്. എന്നാൽ തങ്ങൾ തിരുവോണം ബംപർ ടിക്കറ്റ് എടുത്തിട്ട് പോലുമില്ലെന്നാണ് ഇരുവരും പറയുന്നത്. പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചതോടെ അഭിനന്ദനങ്ങളുമായി രാപ്പകലില്ലാതെ ഫോൺ കോളുകൾ വരികയാണെന്നും സുഹൃത്തുക്കൾ തമാശയ്ക്ക് ഒപ്പിച്ച പണിയാണിതെന്നും ഇരുവരും വ്യക്തമാക്കുന്നു.
തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ സ്റ്റാൾ നടത്തുന്ന ചില്ലറ വിൽപനക്കാരനായ സുജിത്തിന്റെ പക്കൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയത്. എന്നാൽ ടിക്കറ്റ് ആർക്കാണ് നൽകിയതെന്ന് സുജിത്തിനും വ്യക്തതയില്ല. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് സുജിത്ത് ടിക്കറ്റുകൾ എടുത്തത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി വഴിയാണ് ഈ ടിക്കറ്റ് തളിപ്പറമ്പിലേക്ക് എത്തിയത്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായില്ലെങ്കിലും, ഇതിന് തൊട്ടടുത്ത നമ്പറുകളായ 360614, 360617 എന്നീ ടിക്കറ്റുകൾ എടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ്.
മുപ്പതു കോടിയിൽനിന്ന് നികുതിയും ഏജൻസി കമ്മീഷനും കഴിഞ്ഞ് 18 കോടിയോളം രൂപയാണ് ഭാഗ്യവാന് ലഭിക്കുക. ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾക്ക് പ്രവൃത്തിദിനമായിരുന്നിട്ടും സമ്മാനാർഹമായ ടിക്കറ്റുമായി ആരും തളിപ്പറമ്പിലെ ബാങ്കുകളിൽ എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ബാങ്ക് പണിമുടക്ക് ഉള്ളതിനാൽ കൂടുതൽ കാലതാമസം ഉണ്ടായേക്കാം. ഇത്രയും ഭീമമായ തുക സമ്മാനമായി ലഭിച്ച വ്യക്തി സുരക്ഷാ കാരണങ്ങളാലും അനാവശ്യ ശ്രദ്ധ ഒഴിവാക്കാനുമാണ് മുന്നോട്ടുവരാത്തതെന്നാണ് കരുതുന്നത്. തുടർച്ചയായി ഒന്നാം സമ്മാനങ്ങൾ കണ്ണൂരിലേക്ക് എത്തുന്നതോടെ പാലക്കാടിനൊപ്പം ഭാഗ്യാന്വേഷികളുടെ പ്രധാന തട്ടകമായി കണ്ണൂരും മാറിയിരിക്കുകയാണ്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Hours after the declaration of the Kerala State Lottery Thiruvonam Bumper results, the mystery surrounding the winner of the historic Rs 30-crore first prize remains unresolved in Taliparamba, Kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

30 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: റെക്കോർഡ് വിൽപന; 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു
30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം


