
'കളിയും ജീവനും സേവ് ചെയ്യും'; രഞ്ജിയിലെ ഹെല്‍മറ്റ് ക്യാച്ച് വിഡിയോ പങ്കുവെച്ച് കേരള പൊലീസിന്റെ മുന്നറിയിപ്പ്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയ ക്യാച്ചില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വ്യത്യസ്ത ബോധവത്കരണവുമായി കേരള പൊലീസ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയ ക്യാച്ചില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വ്യത്യസ്ത ബോധവത്കരണവുമായി കേരള പൊലീസ്. ബാറ്റര്‍ക്ക് തൊട്ടുമുന്നില്‍ ഫീല്‍ഡ് ചെയ്ത കേരളത്തിന്റെ സല്മാന് നിസാര്‍ ധരിച്ച ഹെല്‍മറ്റില്‍ തട്ടി പന്ത് അടുത്ത ഫീല്‍ഡര്‍ പിടിച്ചതോടെയാണ് കേരളം അപ്രതീക്ഷിത വിജയം നേടിയത്. ഇതില്‍ ഹെല്‍മറ്റില്‍ തട്ടി പന്തുയര്‍ന്ന വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
'കളിയും ജീവനും സേവ് ചെയ്യും ഹെല്‍മറ്റ്, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം' എന്ന കുറിപ്പോടെയാണ് മുന്നറിയിപ്പ് വിഡിയോ നല്‍കിയത്. റോഡില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ ഈ ഔട്ടിന്റെ വിഡിയോ കേരള പൊലീസ് പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News


മദ്യപിച്ച് പൂസായി ഋഷഭ് പന്ത്, ഹുക്ക വലിച്ച് വരാമെന്ന് ധോനി; പാര്‍ട്ടി വിഡിയോ വൈറല്‍

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടി തട്ടി, പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍
