മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് ആണ് വീണ്ടും അവസരം നൽകുക.

Kerala PSC
Kerala PSC Gives Second Chance to Rain-Hit Candidates in Three Districts
Edited by :Joice Daniel
Last Updated :1 ഓഗസ്റ്റ് 2026, 8:30 pm IST

തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം ഇന്ന് നടന്ന വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരമൊരുക്കുമെന്ന് പി. എസ്.സി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് ആണ് വീണ്ടും അവസരം നൽകുക.

ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 22 ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഇതിനായി ഉദ്യോഗാർഥികൾ പിന്നീട് പി.എസ്.സി പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും പ്രത്യേകം അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. ഓഗസ്റ്റ് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.

News Now

Summary

Kerala PSC Gives Second Chance to Rain-Hit Candidates in Three Districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates