
ബംഗാള് ഉള്ക്കടലിന് മുകളില് സ്ഥിതി ചെയ്യുന്ന ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിന് മുകളില് സ്ഥിതി ചെയ്യുന്ന ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നുമുതല് (വ്യാഴാഴ്ച) തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറന് - മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും വടക്കന് ആന്ധ്രാ പ്രദേശ് തെക്കന് ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂനമര്ദ്ദം സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില് വടക്കന് ആന്ധ്രാ പ്രദേശ്- തെക്കന് ഒഡിഷ തീരത്തേക്ക് ന്യൂനമര്ദ്ദം നീങ്ങാന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്ട്ട്:
14/08/2025: എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട്
15/08/2025: എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്
16/08/2025: കോഴിക്കോട്, കണ്ണൂര്, കാസര്കോട്
17/08/2025: കണ്ണൂര്, കാസര്കോട്
18/08/2025: കണ്ണൂര്, കാസര്കോട്
24 മണിക്കൂറില് 64.5 mm മുതല് 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്. കേരള തീരത്ത് ഇന്നു (14/08/2025) മുതല് 16/08/2025 വരെയും കര്ണാടക തീരത്ത് ഇന്നു (14/08/2025) മുതല് 18/08/2025 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്നു (14/08/2025) മുതല് 17/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Summary
kerala rain alert: Heavy rain for five days, winds of 50 kmph; Yellow alert in six districts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



