
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനമികവില് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അര്ബന് ഗവേണന്സ് ഇന്ഡക്സിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അര്ബന് ഗവേണന്സ് ഇന്ഡക്സെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് സര്ക്കാര് സ്വീകരിക്കുന്നത്. അര്ബന് കമ്മീഷന് ഉള്പ്പെടെയുള്ള നടപടികള് കൂടി പൂര്ത്തിയാവുന്നതോടെ കേരളം കൂടുതല് മികവിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT

'ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത് '
2024ലെ നഗരഭരണ ഇന്ഡക്സ് പ്രകാരം കേരളം 59.31 മാര്ക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്, 55.1 പോയിന്റ്. നാഗാലാന്ഡാണ് ഏറ്റവും അവസാന സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കോര്പ്പറേഷന് ഹാജര് ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര് വിവി രാജേഷ് ഒന്നാം പ്രതി, കൗണ്സിലര് സുഗതന് അടക്കം മൂന്നുപേര്ക്കെതിരെ കേസ്

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില് ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

