മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീ പിടിത്തം; നിയന്ത്രണവിധേയം
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. തൊട്ടടുത്തുള്ള മരുന്നു ഗോഡൗണിലേക്കും തീ പടർന്നു

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് വണ്ടാനത്തുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
ബ്ലീച്ചിങ് പൗഡറിനു തീ പിടിച്ചു പടർന്നുവെന്നാണ് പ്രാഥമിക വിവരം. 3500 ചാക്കുകളിലായാണ് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നത്. ഇതു പൂർണമായും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. തൊട്ടടുത്തുള്ള മരുന്നു ഗോഡൗണിലേക്കും തീ പടർന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.
നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീ പിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
