
ഓണ'ക്കുടി'യില്‍ മുന്നില്‍ കൊല്ലം; ആശ്രാമം, കരുനാഗപ്പള്ളി ഔട്ട്ലെറ്റുകള് ഒന്നും രണ്ടും സ്ഥാനത്ത്, ചാലക്കുടി മൂന്നാമത്
കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്കോ അറിയിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയാണ് നാലാമത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇരിങ്ങാലക്കുടയില്‍ ഒരു കോടി 73 ആയിരത്തിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നു.
WHAT TO READ NEXT

'നിങ്ങള്‍ നിങ്ങടെ മുഖ്യമന്ത്രിയോട് ചോദിക്ക്'
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് 99,40910 രൂപയുടെ വില്‍പ്പന നടന്നു. കഴിഞ്ഞ തവണ ഇവിടെ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കുണ്ടറ ഔട്ട്ലെറ്റില് 85 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്കോ അറിയിച്ചു.

ഓണം മദ്യവിൽപ്പന
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


