എംബി രാജേഷിന് കോവിഡ്

എംബി രാജേഷിന് കോവിഡ്

Last Updated :20 January 2024, 8:33 am IST

തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പനിയെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണ രൂപം

'ഞാൻ കോവിഡ് പോസിറ്റീവായി. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം  മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now