കോഴിക്കോട് വിദ്യാർഥിയെ റാഗ് ചെയ്ത സംഭവം; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്
അന്യായമായി സംഘം ചേരൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് താമരശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ച് ഒന്നാം വർഷ വിദ്യാർഥി ഷുഹൈബിനെ ഒരു സംഘം സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. ഷുഹൈബിൻറെയും രക്ഷിതാക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ സമഗ്ര റിപ്പോർട്ട് പൊലീസ് പ്രിൻസിപ്പൽ ജുവനൈൽ മജിസ്ട്രേറ്റിന് സമർപ്പിക്കും. ഒരുമാസം മുമ്പ് നടന്ന റാഗിങ്ങിൽ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ ഷുഹൈബിൻറെ തോളെന്നിന് പൊട്ടലുണ്ട്.
ഒരു മാസം മുമ്പ് ഷർട്ടിൻറെ ബട്ടൻ ഇട്ടില്ലെന്ന പേരിൽ സീനിയർ വിദ്യാർഥികൾ ഷുഹൈബ് ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിരുന്നു. അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് ധാരണയുമായി. എന്നാൽ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയാണ് വീണ്ടും ആക്രമണം നടത്തിയത്. നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ മാത്രമാണ് ഇന്നലത്തെ സംഘർഷത്തിൽ ഉൾപ്പെട്ടതെന്നാണ് സ്കൂൾ പ്രിൻസിപ്പാളിൻറെ വിശദീകരണം. ഇവരടക്കം ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ച എല്ലാവർക്കുമെതിരെ നടപടിയുണ്ടാകരുമെന്നും സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
